ആരാണ് യഥാർത്ഥത്തിൽ ബ്രഹ്മാവ്?

ബ്രഹ്മാവ് ഒരു സങ്കൽപം ആണ്, ജീവനുള്ള മനുഷ്യൻ അല്ല.
ബ്രഹ്മാവ് എന്നാൽ സർവ്വ ചരാചരങ്ങളുടെയും ജന്മത്തിനു കാരണമായ പ്രകൃതി ശക്തി.
ബ്രഹ്‌മാവ്‌ ബ്രഹ്മം എന്ന വാക്കിൽ നിന്ന് ഉദ്ഭവിക്കുന്നു.

ബ്രഹ്മാവിന് 4 മുഖങ്ങൾ എങ്ങിനെ വന്നു?
എല്ലാ സൃഷ്ടിക്കും 4 axis വേണം – x, y, z, time axis. ഇതിൽ x,y,z ദൃഷ്ടി ഗോചരമാണ്.നാലാമത്തെ time axis ,കണ്ണ് കൊണ്ട് കാണാൻ സാധ്യമല്ല.അതുകൊണ്ട് ബ്രഹ്‌മാവിന്റെ നാലാമത്തെ മുഖം അവ്യക്തമാണ്.

ബ്രഹ്‌മാവ്‌ മഹാവിഷ്ണുവിന്റെ പൊക്കിൾക്കൊടിയിൽ നിന്ന് വന്ന താമര പൂവിൽ ഇരിക്കുന്നത് എന്തുകൊണ്ട്?
വിഷ്ണു ഈ പ്രപഞ്ചത്തിന്റെ വിശ്വരൂപത്തെ പ്രതിനിധാനം ചെയ്യുന്നു.എപ്രകാരമാണോ ഗർഭസ്ഥ ശിശു അമ്മയിൽ നിന്ന് ഊർജ്ജവും പദാർത്ഥങ്ങളും പൊക്കിൾക്കൊടി വഴി സ്വീകരിക്കുന്നത്, അപ്രകാരം ബ്രഹ്മാവ് വിഷ്ണുവിൽ നിന്ന് എല്ലാം സ്വീകരിക്കുന്നു.

ബ്രഹ്മാവിന്റെ 4 കൈകൾ 4 വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

ബ്രഹ്മാവിന്റെ പത്‌നി ആയ സരസ്വതി ജ്ഞാനമാണ്. അറിവ് ഇല്ലാതെ സൃഷ്ടി അസാധ്യമാണ്.

————————————————————–
കടപ്പാട്: ഡോ N ഗോപാലകൃഷ്ണൻ,IISH
തയ്യാറാക്കിയത്: ഉദയഭാരതം ഗ്രൂപ്പ്‌