ഉദയഭാരതം 2020 പ്രൊജക്റ്റ്
ഉദയഭാരതം 2020 പ്രൊജക്റ്റ്

*നൂറു നിർധന കുടുംബങ്ങൾക്കുള്ള ഉദയഭാരതം സേവാ പെൻഷൻ മിഷൻ
*നൂറു സനാതന പാഠശാലകൾക്ക് ഗ്രാന്റ്റ്
*അഞ്ചു ഭവന നിർമാണ സഹായ നിധി
*അഞ്ചു തകർന്ന ക്ഷേത്ര പുനരുദ്ധാരണത്തിലേക്ക് ധർമ്മ നിധി
ഒരു പൂർണ്ണ ഹൈദവ ഡി എഡിഷൻ സെന്റർ എന്നിവ ആണ് ഉദയഭാരതം 2020 പ്രൊജക്റ്റ് ഇതിനുള്ള പണം സ്വരൂപനാർത്ഥം ആണ് ഉദയഭാരതംകലണ്ടർ വില്പന നടത്തിയത് . പ്രമുഖ മാധ്യമ മുത്തശ്ശിമാർ കോടിക്കണക്കിന് അടിച്ചിറക്കുന്നതും , തുണിക്കട മുതൽ അങ്ങോട്ടു സൗജന്യമായി നൽകുന്നതുമായ കലണ്ടർ കിട്ടുന്ന നാട്ടിൽ കേരളത്തിൽ നൂറു രൂപയും കേരളത്തിന് പുറത്ത് 150 രൂപയും ! യോ … എന്ന് പറയുന്നവരോട് ഇതാണ് ഉദയഭാരതം കലണ്ടറിന്റെ പ്രത്യേകത , പരസ്യം ഇല്ല , പകരം സനാതന ധർമ്മ അറിവുകൾ മാത്രം
ഓരോ മാസവും നാം പഠിക്കേണ്ട രണ്ടു മന്ത്രങ്ങൾ ഒരു ആചാരം ഒരു സന്ദേശം , ഒരു ഹിന്ദു ധർമ്മ അറിവ് , മറ്റു അനേകം ചെറുതും വലുതുമായ അറിവുകൾ ,കുട്ടിക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ അറിവുകൾ , ഭാരതീയ ഭക്ഷണ രീതി , പിറന്നാൾ , ശ്രാദ്ധം എന്നിവയുടെ ആചരണ രീതികൾ വരെ ഉൾപ്പെടെ എല്ലാ വിശേഷ ദിവസങ്ങളും , മുഹൂർത്തകളും,തിഥിയും ഞാറ്റുവേല , രവി സംക്രമവും ചേർത്ത ഉദയഭാരതം കലണ്ടർ ആകട്ടെ നമ്മുടെ വീടുകളിൽ മുഖ്യധാരാ കലണ്ടറിലുള്ളതെല്ലാം ഉണ്ട് കൂടാതെ ഓരോ മാസവും നാം പഠിക്കേണ്ടതും അറിയേണ്ടതുമായ സനാതന ധർമ്മ അറിവുകളും ഉൾപ്പെടുത്തിയ കേരളത്തിലെ ആദ്യ കലണ്ടർ ഈ മൂന്നാം വർഷവും വൻ വിജയത്തോടെ കടന്നു പോയി .


അറിവുകളോടെ ആചരിക്കാം നമുക്ക് ഈ രാമായണ മാസം ….അറിവുകൾ ഷെയർ ചെയ്തു കൊണ്ട് ആഘോഷിക്കാം ഈ രാമായണ മാസം…










ഒരു വിളക്കിന്റെ മുമ്പിൽ നിവേദ്യമായി ലഡ്ഡു, ജിലേബി, മൈസൂർപാക്ക് എന്നുതുടങ്ങുന്ന ഇവയിൽ ഏതെങ്കിലും പദാർത്ഥങ്ങൾ വെച്ച്, ഗായത്രി മന്ത്രം പോലെയുള്ള ഒരു ചെറിയ പ്രാര്ഥനയോടു കൂടി, എല്ലാവർക്കും മധുരം പങ്കുവെച്ച് ഒരു പുതിയ രീതിയിൽ പിറന്നാൾ നമുക്ക് കൊണ്ടാടാം
മനസ്സിന്റെ നന്മയും ഭക്ഷണത്തിന്റെ ഘടകവും സമന്വയിപ്പിച്ചു വേണം