മൂന്ന് വിധം ആചാരങ്ങൾ; അനാചാരം, ദുരാചാരം, സദാചാരം


1. അനാചാരങ്ങൾ: ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യമില്ലാത്ത ആചാരങ്ങൾ.
ഉദാഹരണം – _അഹിന്ദുക്കളെ അമ്പലത്തിൽ കയറ്റരുത്, പാന്റും ഷർട്ടും ധരിച്ചു അമ്പലത്തിൽ പ്രവേശിക്കരുത്, മറ്റു ജാതിയിലുള്ളവർ വേദം പഠിക്കരുത്, അമ്പലങ്ങളിലെ വെടിക്കെട്ട്, ആന, ദൂർത്ത്(വിഭവ സമൃദ്ധമായ അന്നദാനം, സ്വർണ്ണക്കൊടിമരം, സ്വർണം പൂശൽ), ആചാരത്തിന്റെ പേരിലുള്ള വിവാഹത്തിലെ ആഡംബരങ്ങൾ_

2. ദുരാചാരങ്ങൾ: മനസ്സിനും ശരീരത്തിനും ദൂഷ്യഫലങ്ങൾ ഉണ്ടാക്കുന്ന ആചാരങ്ങൾ.
ഉദാഹരണം: _അമ്പലങ്ങളിൽ കള്ളും മത്സ്യവും നിവേദിക്കൽ, മൃഗബലി, ശരീരത്തിൽ ശൂലം തറക്കൽ, അമ്പലങ്ങളിലെ പതിവായ വെടിക്കെട്ട് (ചുറ്റുമുള്ളവർക്ക് കാൻസർ ഉണ്ടാക്കും), അനാവശ്യമായ പ്രശ്നം വെക്കൽ, ചന്ദ്രനെ മാത്രം ആധാരമാക്കി പൊരുത്തം നോക്കൽ, ആനകളെ കൂച്ചുവിലങ്ങിട്ടു നരകയാതന അനുഭവിപ്പിക്കൽ. NB കേരളത്തിന്‌ പുറത്ത് ഒരു അമ്പലത്തിലും ഇത്രയും ആനയോ വെടിക്കെട്ടോ ഇല്ല

3.സദാചാരങ്ങൾ : മനസ്സ്, ശരീരം, കുടുംബം, സംസ്കാരം, സമൂഹം, രാഷ്ട്രം എന്നിവയ്ക്ക് സ്ഥിരവും ശാശ്വതമായും നന്മ വരുത്തുന്ന ആചാരങ്ങൾ. Read more

ആരാണ് യഥാർത്ഥത്തിൽ ബ്രഹ്മാവ്?

ബ്രഹ്മാവ് ഒരു സങ്കൽപം ആണ്, ജീവനുള്ള മനുഷ്യൻ അല്ല.
ബ്രഹ്മാവ് എന്നാൽ സർവ്വ ചരാചരങ്ങളുടെയും ജന്മത്തിനു കാരണമായ പ്രകൃതി ശക്തി.
ബ്രഹ്‌മാവ്‌ ബ്രഹ്മം എന്ന വാക്കിൽ നിന്ന് ഉദ്ഭവിക്കുന്നു.

ബ്രഹ്മാവിന് 4 മുഖങ്ങൾ എങ്ങിനെ വന്നു?
എല്ലാ സൃഷ്ടിക്കും 4 axis വേണം – x, y, z, time axis. ഇതിൽ x,y,z ദൃഷ്ടി ഗോചരമാണ്.നാലാമത്തെ time axis ,കണ്ണ് കൊണ്ട് കാണാൻ സാധ്യമല്ല.അതുകൊണ്ട് ബ്രഹ്‌മാവിന്റെ നാലാമത്തെ മുഖം അവ്യക്തമാണ്.

ബ്രഹ്‌മാവ്‌ മഹാവിഷ്ണുവിന്റെ പൊക്കിൾക്കൊടിയിൽ നിന്ന് വന്ന താമര പൂവിൽ ഇരിക്കുന്നത് എന്തുകൊണ്ട്?
വിഷ്ണു ഈ പ്രപഞ്ചത്തിന്റെ വിശ്വരൂപത്തെ പ്രതിനിധാനം ചെയ്യുന്നു.എപ്രകാരമാണോ ഗർഭസ്ഥ ശിശു അമ്മയിൽ നിന്ന് ഊർജ്ജവും പദാർത്ഥങ്ങളും പൊക്കിൾക്കൊടി വഴി സ്വീകരിക്കുന്നത്, അപ്രകാരം ബ്രഹ്മാവ് വിഷ്ണുവിൽ നിന്ന് എല്ലാം സ്വീകരിക്കുന്നു.

ബ്രഹ്മാവിന്റെ 4 കൈകൾ 4 വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

ബ്രഹ്മാവിന്റെ പത്‌നി ആയ സരസ്വതി ജ്ഞാനമാണ്. അറിവ് ഇല്ലാതെ സൃഷ്ടി അസാധ്യമാണ്. Read more

അമ്പലത്തിൽ പോകുമ്പോൾ ശ്രദ്ധികേണ്ട കാര്യങ്ങൾ

1. വസ്ത്രം – കടുത്ത പച്ച, നീല,ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിക്കരുത്
2. വിഗ്രഹത്തെ തൊഴുമ്പോൾ- പെരുവിരൽ ഹൃദയം സ്പർശിക്കണം,20 sec തൊഴുമ്പോൾ,
അതിൽ 15 sec കണ്ണടച്ചും 5 sec കണ്ണ് തുറന്നും തൊഴണം
3. പ്രദക്ഷിണം വെക്കുമ്പോൾ – കാല് ഒരടിയിൽ നിന്നും അടുത്ത അടിയിലേക്ക് മെല്ലെ
വെക്കുക, കൈ വീശരുത്
4. പ്രസാദം സ്വീകരിക്കുമ്പോൾ – തിരിച്ച് ക്ഷേത്രത്തിലേക്കും എന്തെങ്കിലും സമർപ്പിക്കുക
5.പഞ്ച ശുദ്ധിയോടെ മാത്രം ക്ഷേത്രത്തിൽ കയറുക – മനസ്സ്, ശരീരം, വാക്ക്‌,കർമ്മം,
ആഹാരം ശുദ്ധമായിരിക്കണം.NB അല്ലാതെ അന്യ മതസ്ഥർ പ്രവേശിക്കരുതെന്ന് ഒരുപുസ്തകത്തിലും പറഞ്ഞിട്ടില്ല.

വിദേശത്തുള്ളവർക്കു പിതൃതർപ്പണം ചെയ്യാനുള്ള മന്ത്രവും അർത്ഥവും

രാവിലെ കുളി കഴിഞ്ഞു തെക്കോട്ട് തിരിഞ്ഞു നിന്ന് കൈയിൽ എള്ള്, വെള്ളം എന്നിവ
എടുത്ത് ഈ മന്ത്രം ചൊല്ലി തൊഴുക
ദേവദാഭ്യ പിത്രൃഭ്യശ്ച മഹാ യോഗീഭ്യ ഏവ ച
നമ: സ്വാധ്യായൈ സ്വാഹായൈ നിത്യമേവ നമോ നമ:
തിലോതകം ച പിണ്ഡം ച പിത്രൃണാം പരിതുഷ്ടയേ
സമർപ്പയാമി ഭക്ത്യാ പ്രാർത്ഥയാമി പ്രസീദ മേ
ചോറ് കൈയിൽ എടുത്ത് ഈ മന്ത്രം ചൊല്ലി ചോറ് ഉരുട്ടി വാഴയിലയിൽ വെക്കുക
അബ്രഹ്മണോ യേ പിത്രൃ വംശ ജാതാ
മാതുസ്തദാ വംശ ഭവാമദീയ
വംശ ദ്വയേസ്മിൻ മമ ദാസ ഭൂത
ബൃത്യാ: തഥൈവ ആശ്രിത സേവകാശ്ച
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ:
ദൃഷ്ടാശ്ച അദൃഷ്ടാശ്ച കൃതോപകാര
ജൻമാന്തരേ യേ മമ സംഗതാശ്ച
തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
തൊഴുതു കൊണ്ട് ഈ മന്ത്രം ചൊല്ലുക
മാതൃ വംശേ മൃതായേശ്ച പിതൃ വംശേ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യേ ചാന്യേ ബാന്തവാ മൃതാ
യേ മേ കുലെ ലുപ്ത പിണ്ഡാ: പുത്രധാര വിവർജിത
ക്രിയാ ലോപ ഹതാശ്ചൈവ ജാത്യന്താപങ്കവസ്തഥാ
വിരൂപാ ആമഗർഭാശ്ച ജ്ഞാതാ അജ്ഞാതാ കുലേ മമ
ഭൂമൗ ദത്തേന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീത കുല കോടീനാം സപ്ത ദ്വീപ നിവാസിനാം
പ്രാണീനാം ഉദകം ദത്തം അക്ഷൈയ്യമുപതിഷ്ഠതു

പുല വാലായ്മ ആചാരം നിർബന്ധമുള്ളതല്ല?

1. പെറ്റ പുല
പണ്ട് കാലത്ത് വീടുകളിൽ തന്നെയാണ് പ്രസവം നടത്താറുള്ളത്(അന്നത്തെ വീടുകൾ
വളരെ ചെറുതാണെന്നോർക്കണം). ഈ നവജാത ശിശുക്കൾക്ക് പ്രതിരോധ ശക്തി തീരെ
കുറവാണ്.പുല ആചരിക്കുന്നതിലൂടെ വീട്ടുകാർ പുറത്ത് പോകുന്നതും പുറമെയുള്ളവർ
വീട്ടിലേക്ക് വരുന്നതും തടയാം.
ഇന്നത്തെ കാലഘട്ടത്തിൽ ആശുപത്രിയിൽ പ്രസവവും,പ്രധിരോധ കുത്തി വയ്പുകളും,
വീട്ടിലെ സൗകര്യവും കണക്കിലെടുത്ത് ഈ ആചാരം അത്ര പ്രസക്തമല്ല.
2. മരിച്ച പുല
സാധാരണ 10 ദിവസം വീട്ടുകാർ വ്യവഹാരങ്ങളിൽ നിന്ന് മാറി ലളിതമായി
ജീവിക്കുന്നു. ഇത് മരിച്ചയാളോടുള്ള ബഹുമാനത്തെ സൂചിപ്പിക്കുന്നു.
3. പുല ആചരിക്കുന്ന ദിവസങ്ങളിൽ വിളക്ക് കൊളുത്തരുതെന്നോ ഗ്രന്ഥങ്ങൾ
വായിക്കരുതെന്നോ അമ്പലത്തിൽ(അമ്പലത്തിലെ നിയമങ്ങൾക്ക് എതിരല്ലെങ്കിൽ)
പോകരുതെന്നോ പറഞ്ഞിട്ടില്ല.