Entries by Team Udayabharatham

അറിവുകളോടെ ആചരിക്കാം നമുക്ക് ഈ രാമായണ മാസം

നമസ്തേ, അറിവുകളോടെ ആചരിക്കാം നമുക്ക് ഈ രാമായണ മാസം ….അറിവുകൾ ഷെയർ ചെയ്തു കൊണ്ട് ആഘോഷിക്കാം ഈ രാമായണ മാസം… സോഷ്യൽ മീഡിയയിൽ ആദ്യമായി ഉദയഭാരതം അവതരിപ്പിക്കുന്നു. സോഷ്യൽമീഡിയ ഉപയോഗിച്ചുകൊണ്ട് രാമായണ വിജ്ഞാന മത്സരം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം രാമായണത്തെ കുറിച്ച് നിങ്ങൾക്കറിയുന്നത് അഞ്ചുമിനുട്ടിൽ കൂടാതെ വീഡിയോ എടുത്തു ഈ 62 82 14 8880 വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. തെരഞ്ഞെടുക്കുന്ന ഇരുപത് പേർക്ക് സമ്മാനങ്ങൾ ഉണ്ടാകും. പ്രായം ,ജാതി ,മതം ,രാഷ്ട്രം പ്രശ്നമല്ല.

ശിവലിംഗം,രൗദ്രശിവൻ, അർദ്ധനാരീശ്വര സങ്കല്പങ്ങളുടെ വിവരണം

ശിവലിംഗം* തികച്ചും ഒരു ശാസ്ത്ര സങ്കൽപ്പമാണ്. ലോകത്തിലെ എല്ലാ ശിവലിംഗങ്ങളും കൈലാസപർവ്വതത്തിന്റെ ലഘുരൂപമാണ് എന്ന് കൈലാസത്തിന്റെ ഉപഗ്രഹ ചിത്രം നോക്കിയാൽ മനസ്സിലാകും.കൈലാസത്തിൽ നിന്ന് കിഴക്കോട്ട് സിങ്കപ്പൂർ വരെയും, തെക്കോട്ട് മൗറീഷ്യസ് വരെയും, പടിഞ്ഞാറ് ഇറാഖ് വരെയും വടക്ക് മംഗോളിയ വരെയുമുള്ള ഭൂപ്രദേശത്തിന്റെ( ഏകദേശം ഭൂമിയുടെ 1/3 ഭാഗം*) കാലാവസ്ഥ നിയന്ത്രിക്കുന്നത് ഈ പർവതം ആണ്.ലോകത്തിലുള്ള ‘atomic reactors’ എല്ലാം ശിവലിംഗത്തിന്റെ രൂപത്തിലാണ്. ശിവലിംഗം ശിവന്റെ ശാന്ത ഭാവത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതിൽ നിന്ന് വരുന്ന ഊർജം മുകളിലേക്കാണ് […]

ഈശ്വരന്റെ യഥാർത്ഥ രൂപം എന്താണ് ?

ഈശ്വരൻ ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞിരിക്കുന്നു. ഈശ്വരന് യഥാർത്ഥത്തിൽ രൂപമില്ല ഭൂമിയെ പറ്റി അറിയാൻ ഗ്ലോബ് വേണമെന്നപോലെ, യുദ്ധത്തിന് പോകുന്ന പട്ടാളക്കാർക്ക് ഭൂപടം സാധാരണക്കാർക്ക് ഒരു രൂപം വേണം. മനുഷ്യന് മനസ്സിലാക്കാൻ സാധിക്കുന്ന ഏറ്റവും ഉത്തമരൂപം മനുഷ്യരൂപം തന്നെയാണ്. അതുകൊണ്ടാണ് മനുഷ്യരൂപത്തിലുള്ള ബ്രഹ്മ, വിഷ്ണു, ശിവ സങ്കൽപ്പങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. സാധാരണക്കാരുടെ നിലയിൽ നിന്ന് അപ്പുറത്തേക്ക് കിടന്നാൽ പിന്നെ രൂപത്തിന്റെ ആവശ്യമില്ല.

എങനെ ആണ് വിവാഹ പൊരുത്തം നോക്കേണ്ടത് ?

കല്യാണം കഴിക്കാൻ ജാതകം നോക്കുമ്പോൾ രാശിപ്പൊരുത്തം, സ്ത്രീദീർഘപ്പൊരുത്തം, ഗണപ്പൊരുത്തം, യോനിപ്പൊരുത്തം എന്നു തുടങ്ങിയ പൊരുത്തങ്ങൾ എല്ലാം തന്നെ പരസ്പരവിരുദ്ധമാണ് നമ്മുടെ പൂർവികർ സ്ത്രീ-പുരുഷന്റെ 8 പൊരുത്തങ്ങൾ ആണ് വിവാഹത്തിന് നോക്കിയിരുന്നത് 1. വിദ്യ – academic qualification 2. വിത്തം – financial status 3. കുലം – family background 4. രൂപം – appearance 5. മനം – mental attitude 6. ശീലം – character 7. പ്രായം – age 8. […]

കലിയുഗം എന്നാണ് ആരംഭിച്ചത്

ബിസി 3102 ഫെബ്രുവരി 17 വ്യാഴാഴ്ച്ച രാത്രി 11.55 ന് ഭൂമി, ചന്ദ്രൻ, സൂര്യൻ, ചൊവ്വ, ബുധൻ, ഗുരു, ശുക്രൻ, ശനി, മേടസംക്രാന്തി രേഖയിൽ വന്ന സമയത്താണ് കലിയുഗം ആരംഭിച്ചത്

എന്താണ് ക്ഷേത്രം ?

ക്ഷയാദ് ത്രായതേ ഇതി ക്ഷേത്ര അർത്ഥം നാശത്തിൽ നിന്ന് രക്ഷിക്കുന്നതേതാണോ അതാണ് ക്ഷേത്രം ഭഗവദ് ഗീതയിലെ ശ്രീകൃഷ്‌ണന്റെ നിർവചനം നോക്കാം. (13.2) ‘ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ’_ അല്ലയോ അർജ്ജുന ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്നത്. ആധുനീക ശാസ്ത്രത്തിന്റെ പിൻബലത്തിൽ നമുക്ക് പറയുവാൻ സാധിക്കും ഭാരതീയ ക്ഷേത്രങ്ങൾ ഒരു മനുഷ്യരൂപത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന്.

ഭാരതീയമായ രീതിയിൽ പിറന്നാൾ ആഘോഷിക്കാം

ഒരു വിളക്കിന്റെ മുമ്പിൽ നിവേദ്യമായി ലഡ്ഡു, ജിലേബി, മൈസൂർപാക്ക് എന്നുതുടങ്ങുന്ന ഇവയിൽ ഏതെങ്കിലും പദാർത്ഥങ്ങൾ വെച്ച്, ഗായത്രി മന്ത്രം പോലെയുള്ള ഒരു ചെറിയ പ്രാര്ഥനയോടു കൂടി, എല്ലാവർക്കും മധുരം പങ്കുവെച്ച് ഒരു പുതിയ രീതിയിൽ പിറന്നാൾ നമുക്ക് കൊണ്ടാടാം കേക്ക് മുറിക്കുന്ന സംസ്കാരം ഭാരതീയ *പൈതൃകവുമായി ഒരു ബന്ധവുമില്ല.* തമസോ മാ ജ്യോതിർഗമയ എന്നതാണ് നമ്മുടെ അടിസ്ഥാനപരമായ പ്രാർത്ഥന. അതായത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് അങ്ങനെ പ്രാർത്ഥിച്ചു നേരെ വിപരീതമായി വിളക്ക് ഊതിക്കെടുത്തണോ ? കത്തിഎടുത്തു മുറിക്കുമ്പോൾ […]

ഭക്ഷണം പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം

മനസ്സിന്റെ നന്മയും ഭക്ഷണത്തിന്റെ ഘടകവും സമന്വയിപ്പിച്ചു വേണം ഭക്ഷണംപാകം ചെയ്യാൻ.എന്റെ കുടുംബാംഗങ്ങൾക്ക് എന്നും നന്മ വരുത്തണെ ജഗദീശ്വര_’എന്ന് പ്രാർത്ഥിച്ചു പാകം ചെയ്യുമ്പോൾ, മനസ്സിന്റെ മുഴുവൻ ഊർജവും ഈ കർമത്തിലേക്കു വരും.ഇത് സയൻസ്കൊണ്ട് വിവരിക്കാൻ അസാധ്യമാണ്(മനഃശാസ്ത്രം ഒഴിച്ച് ). ശുദ്ധമാക്കിയ അടുപ്പിൽ 3 അരി അല്ലെങ്കിൽ തുളസി ഒഴികെയുള്ള പൂവ് ഇട്ട് അഗ്നിഭഗവാനെ പ്രാർത്ഥിച്ചു വേണം തീ കത്തിക്കാൻ.ഇതിന്‌ സ്താലീപാകയജ്ഞംഎന്ന് പറയും. ഭക്ഷണം ഉണ്ടാക്കുന്നതിനു മുമ്പും വിളമ്പി കൊടുക്കുന്നതിനു മുമ്പും പ്രാർത്ഥിക്കണം. ഇതുപോലെ അടുക്കും ചിട്ടയിലും വേണം ഭക്ഷണം […]

മൂന്ന് വിധം ആചാരങ്ങൾ; അനാചാരം, ദുരാചാരം, സദാചാരം

1. അനാചാരങ്ങൾ: ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യമില്ലാത്ത ആചാരങ്ങൾ. ഉദാഹരണം – _അഹിന്ദുക്കളെ അമ്പലത്തിൽ കയറ്റരുത്, പാന്റും ഷർട്ടും ധരിച്ചു അമ്പലത്തിൽ പ്രവേശിക്കരുത്, മറ്റു ജാതിയിലുള്ളവർ വേദം പഠിക്കരുത്, അമ്പലങ്ങളിലെ വെടിക്കെട്ട്, ആന, ദൂർത്ത്(വിഭവ സമൃദ്ധമായ അന്നദാനം, സ്വർണ്ണക്കൊടിമരം, സ്വർണം പൂശൽ), ആചാരത്തിന്റെ പേരിലുള്ള വിവാഹത്തിലെ ആഡംബരങ്ങൾ_ 2. ദുരാചാരങ്ങൾ: മനസ്സിനും ശരീരത്തിനും ദൂഷ്യഫലങ്ങൾ ഉണ്ടാക്കുന്ന ആചാരങ്ങൾ. ഉദാഹരണം: _അമ്പലങ്ങളിൽ കള്ളും മത്സ്യവും നിവേദിക്കൽ, മൃഗബലി, ശരീരത്തിൽ ശൂലം തറക്കൽ, അമ്പലങ്ങളിലെ പതിവായ വെടിക്കെട്ട് (ചുറ്റുമുള്ളവർക്ക് കാൻസർ ഉണ്ടാക്കും), […]

പൈതൃകത്തെ  സംരക്ഷിക്കാൻ ഉദയഭാരതം

പൈതൃകത്തെ  സംരക്ഷിക്കാൻ ഉദയഭാരതം സേവമിഷനും ,ഉദയഭാരതം സേവ് ഹെറിറ്റേജ് വിഭാഗവും ഒരുമിച്ചു സഹായം ചെയ്തു.   മഞ്ചേരി കാവനൂരിലെ ദേവി ക്ഷേത്രത്തിന്റെ പ്രാർത്ഥന ഷെഡ്ഡ് നിര്മാണത്തിലേക്കുള്ള സഹായ നിധി രണ്ടാം ഘട്ടം കൈമാറി ഉദയഭാരതം ഹെറിറ്റേജ് കോർഡിനേറ്റർ രജീഷ്.