ഉദയഭാരതം ചാരിറ്റബിൾ ട്രസ്ററ് ഇറക്കുന്ന ” ഉദയഭാരതം കലണ്ടർ 2020


ഉദയഭാരതം കലണ്ടർ ഉണ്ടോ എങ്കിൽ വേറെ കലണ്ടർ എന്തിന് ? ഉദയഭാരതം കലണ്ടറിന്റെ പ്രത്യേകത എന്താണ് ?
പ്രമുഖ മാധ്യമ മുത്തശ്ശിമാർ കോടിക്കണക്കിന് അടിച്ചിറക്കുന്നതും , തുണിക്കട മുതൽ അങ്ങോട്ടു സൗജന്യമായി നൽകുന്നതുമായ കലണ്ടർ കിട്ടുന്ന നാട്ടിൽ കേരളത്തിൽ നൂറു രൂപയും കേരളത്തിന് പുറത്ത് 150 രൂപയും ആയോ … എന്ന് പറയുന്നവരോട് ഇതാണ് ഉദയഭാരതം കലണ്ടറിന്റെ പ്രത്യേകത , പരസ്യം ഇല്ല , പകരം സനാതന ധർമ്മ അറിവുകൾ മാത്രം , ഇത് പൂർണ്ണമായും ഉദയഭാരതം ട്രസ്റ്റിന്റെ ഒരു വർഷത്തെ സേവന പ്രവർത്തനത്തിനുള്ള ധന സ്വരൂപത്തിനും പൈതൃക പ്രചാരണത്തിനും വേണ്ടി ആണ് , പൂർണ്ണമായും ആര്ട്ട് പേപ്പർ 12 ഷീറ്റ് High Quality , പോസ്റ്റ് വഴി ആണ് അയക്കുന്നത് അതിനുള്ള ചാർജ് ഉണ്ട് , പൂർണ്ണമായും ആര്ട്ട് പേപ്പർ 12 ഷീറ്റ് അതും 37X47CM വലുപ്പത്തിൽ പ്രിന്റ് ചെയ്യണമെങ്കിൽ എത്ര രൂപ ആകും എന്ന് ഒന്ന് ചിന്തിച്ചാൽ മനസിലാകും അപ്പോൾ പറഞ്ഞു വരുന്നത് നമ്മൾ അമിത ചാർജ് എടുക്കുന്നില്ല എന്നാണ് .
ഓരോ മാസവും നാം പഠിക്കേണ്ട രണ്ടു മന്ത്രങ്ങൾ ഒരു ആചാരം ഒരു സന്ദേശം , ഒരു ഹിന്ദു ധർമ്മ അറിവ് , മറ്റു അനേകം ചെറുതും വലുതുമായ അറിവുകൾ ,കുട്ടിക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ അറിവുകൾ , ഭാരതീയ ഭക്ഷണ രീതി , പിറന്നാൾ , ശ്രാദ്ധം എന്നിവയുടെ ആചരണ രീതികൾ വരെ ഉൾപ്പെടെ എല്ലാ വിശേഷ ദിവസങ്ങളും , മുഹൂർത്തകളും,തിഥിയും ഞാറ്റുവേല , രവി സംക്രമവും ചേർത്ത ഉദയഭാരതം കലണ്ടർ ആകട്ടെ നമ്മുടെ വീടുകളിൽ ഇനി മുതൽ ഉടൻ ഓർഡർ ചെയ്യുക . ഒരു വര്ഷം കൊണ്ട് പഠിക്കേണ്ട കാര്യങ്ങൾ കോർത്തിണക്കി പ്രത്യേകം തയ്യാറാക്കിയ കലണ്ടർ വാങ്ങി വീടുകൾ ഐശ്വര്യ പൂർണ്ണമാകുക

വേദത്തെ കുറിച്ച് നമ്മൾക്ക് പൊതുവെ അറിയാത്ത കാര്യങ്ങൾ എന്തൊക്കെ?

വേദത്തെ കുറിച്ച് നമ്മൾക്ക് പൊതുവെ അറിയാത്ത കാര്യങ്ങൾ എന്തൊക്കെ? എങ്ങനെയാണു വേദവ്യാസൻ വേദത്തെ നാലായി പകുത്തത് ?

ഋഷിമാർ ആയിരക്കണക്കിന് മന്ത്രങ്ങൾ പല സ്ഥലത്തായി എഴുതി വെച്ചിരുന്നു വ്യാസൻ അത് മുഴുവനും നാല് ഭാഗമാക്കി തിരിച്ചു.
1. ജ്ഞാനത്തെ കുറിച്ചുള്ള മന്ത്രങ്ങൾ ക്രോഡീകരിച്ചു ഋഗ്വേദം എന്ന വേദശാഖയുണ്ടാക്കി.
2. യാഗം, പൂജ തുടങ്ങിയവക്ക് വേണ്ട കർമ മന്ത്രങ്ങൾ ക്രോഡീകരിച്ചു യജുർവേദം ശാഖ
3. സാഹിത്യം, സംഗീതം, കലയുമായി ബന്ധപ്പെട്ട മന്ദ്രങ്ങൾക്കു സാമവേദം എന്ന ശാഖ
4. സാധാരക്കാരുമായി ബന്ധപ്പെട്ട കൃഷി, ഗോരക്ഷ, ശുശ്രൂഷ, രോഗം, മരുന്ന്, രാജ്യഭരണം തുടങ്ങിയവക്ക് അഥർവ വേദം എന്ന ശാഖയും ചേർത്തു നമ്മുടെ ഋഷിമാർ മന്ത്ര ദ്രഷ്ടാക്കൾ ആയിരുന്നു,മന്ത്ര ശ്രോതാക്കളായിരുന്നില്ല. അവർ ഈ പ്രകൃതിയിൽ നിന്ന് നേരിട്ട് അനുഭവിച്ചതാണ് മന്ത്രങ്ങൾ ആയിത്തീർന്നത്‌.

നിർധന കുടുംബങൾക്കുള്ള ഉദയഭാരതം Pension മിഷൻ രണ്ടാം വർഷത്തിലേക്ക്

നര സേവ,നാരായണ സേവ, ജന സേവ, ജനാർദ്ധന സേവ, എന്ന നമുടെ പൂർവികരുടെ മഹത് വാക്യം പ്രവർത്തികമാക്കികൊണ്ടു ഉദയഭാരതം ടീം .
നിർധന കുടുംബങൾക്കുള്ള ഉദയഭാരതം Pension മിഷൻ രണ്ടാം വർഷത്തിലേക്ക് , 8 കുടുംബങൾക്കുള്ള Pention വിഷു ദിനത്തിൽ വിഷു കൈനീട്ടമായി നൽകി , ബാക്കി ഉള്ളവർക്ക് ബാങ്ക് വഴിയും നൽകി ( ഈ പ്രവർത്തനത്തിന് സാമ്പത്തികമായി സഹായിച്ച എല്ലാവർക്കും പ്രണാമം.)

 

NB: ഫേസ് ബുക്കിൽ പോസ്റ്റ് ഇടൽ മാത്രം അല്ല …ചില ചെറിയ സഹായങ്ങളും നമ്മൾ ചെയ്യുണ്ട് എന്നറിയിക്കാൻ വേണ്ടിയാണു ഇതു പോസ്റ്റ് ആക്കിയത്